1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2016

സ്വന്തം ലേഖകന്‍: ലൈംഗീക അടിമകളാകാന്‍ വിസമ്മതിച്ച 19 യസീദി പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ജീവനോടെ തീയ്യിട്ടു കൊന്നു. മൊസൂളിലെ ഐഎസ് കേന്ദ്രത്തില്‍ ഇരുമ്പ് കൂട്ടിലടച്ചാണ് ഇവരെ തീകൊളുത്തിയതെന്ന് അറബ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ജനക്കൂട്ടത്തിനുമുമ്പില്‍ വച്ചായിരുന്നു ക്രൂരമായ കൂട്ട കൊലപാതകം അരങ്ങേറിയത്.

കൊലപാതകം തടയുന്നതിന് കാഴ്ചക്കാരില്‍ ആരും മുന്നോട്ടു വന്നില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. 2014 ഓഗസ്റ്റിനുശേഷം 3000 ല്‍ അധികം യെസീദി പെണ്‍കുട്ടികളെയാണ് ഐഎസ് ഭീകരര്‍ ലൈംഗീക അടിമകളാക്കുന്നതിനായി തട്ടിക്കൊണ്ടുപോയത്. ഇതേതുടര്‍ന്ന് 40,000ല്‍ അധികം പേര്‍ ഇറാക്കിലെ എറബില്‍, ദുഹോക്ക് മേഖലയില്‍നിന്നു പലായനം ചെയ്തിരുന്നു.

2014 ലാണ് ഐഎസ് മൊസൂളിന്റെ നിയന്ത്രണം പിടിച്ചത്. ഇതിനുശേഷമാണ് ഐഎസ് സിറിയയിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഐഎസിന്റെ പ്രവര്‍ത്തനം വ്യാപിപിച്ചത്. സര്‍ക്കാര്‍ സൈന്യത്തിന്റെ കനത്ത ആക്രമണത്തില്‍ മൊസൂളിന്റെ നിയന്ത്രണം പിടിച്ചുനിര്‍ത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പാടുപെടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.