സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ കുട്ടികളെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണങ്ങള്‍ നടത്താനായി കുട്ടിപ്പോരാളികളെ ഉപയോഗിക്കാനാണ് ഇതെന്നാണ് സൂചന. ഈ വര്‍ഷം മാത്രം ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈന്യത്തിലേക്ക് ചേര്‍ത്തത് ആയിരത്തിലധികം സിറിയന്‍ കുട്ടികളെയാണ്. ഇതില്‍ ഭൂരിഭാഗം കുട്ടികളും കൊല്ലപ്പെട്ടതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു.
സിറിയയില്‍ 16 വയസില്‍ താഴെയുള്ള കുട്ടികളെ ഐഎസിലേക്ക് ചേര്‍ക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കു പ്രകാരം ഈ വര്‍ഷം മാത്രം 1100 പരം കുട്ടികളെയാണ് ഐഎസിലേക്ക് ചേര്‍ത്തത്. മാത്രവുമല്ല സിറിയയില്‍ ഐഎസിന്റെ അധീനതയിലുള്ള പ്രദേശത്തെ കുട്ടികള്‍ക്കെല്ലാം ആയുധ പരിശീലനവും നല്‍കുന്നുണ്ട്.
സൈന്യത്തിലേക്ക് ചേര്‍ക്കുന്നവരെ ചാവേറുകളായും ഐഎസ് ഉപയോഗിക്കുന്നുണ്. രണ്ടു മാസത്തിനുള്ളില്‍ മാത്രം എട്ട് കുട്ടികളെയാണ് ഐഎസ് ചാവേറുകളായി ഉപയോഗിച്ചത്. ജൂലൈയില്‍ മാത്രം ഐഎസില്‍ ചേര്‍ന്ന 31 കുട്ടികളാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2011 മുതല്‍ തുടങ്ങിയ ആഭ്യന്തര കലാപത്തില്‍ മാത്രം സിറിയയില്‍ പതിനായിരത്തിലധികം കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല