സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റ്റ്റുമായി ബന്ധം, ജര്‍മ്മനിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും സൈനികമായ സഹായം നല്‍കിയെന്നുമുള്ള കുറ്റം ചുമത്തിയാണ് ഇവരെ ജര്‍മ്മന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇറാഖി പൗരനായ അഹമ്മസ് അബ്ദുള്‍ അസീസ് അബ്ദുള്ള, ടര്‍ക്കിഷ് പൗരനായ ഹസന്‍ സി, ജര്‍മ്മന്‍ സെര്‍ബിയന്‍ പൗരന്‍ ബോബന്‍ എസ്, ജര്‍മ്മന്‍ പൗരനായ മുഹമൂദ് ഒ, കാമറൂണ്‍ സ്വദേശി അഹമദ് എഫ്.വൈ എന്നിവരാണ് പിടിയിലായത്.
ലോവര്‍ സാക്‌സോണി, നോര്‍ത്ത് റിനെവെസ്റ്റ്ഫാലിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്ത്. ജര്‍മ്മനിയിലെ ഭീകര പ്രസ്ഥാനങ്ങള്‍ക്കു നേര്‍ക്കുള്ള ശക്തമായ നീക്കമാണിതെന്ന് നീതിന്യായമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു.
ജര്‍മ്മനിയില്‍ ഭീകരത സൃഷ്ടിക്കാനോ ഇവിടെ നിന്ന് കയറ്റി അയക്കാനോ താല്‍പര്യപ്പെടുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്‌സീരെ വ്യക്തമാക്കി. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് പോലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല