സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടിഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഐസിസ് ബന്ധമുള്ള ഇന്ത്യന്‍ വംശജ അറസ്റ്റില്‍. ഫാത്തിമ പട്ടേല്‍ (27), അവരുടെ പങ്കാളി സഫൈദീന്‍ അസ്‌ലം ഡെല്‍ വെച്ചിയോ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഐഎസിന്റെ പ്രാദേശിക സെല്ലില്‍ അംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. കേപ്ടൗണില്‍ നിന്നു കാണാതായ ബ്രിട്ടിഷ് ദമ്പതികളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.
ഇവരുടെ വാഹനം ഈ മാസം ഒന്‍പതിന് ഇവരെ അവസാനമായി കണ്ട സ്ഥലത്തുനിന്ന് 300 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഫാത്തിമ പട്ടേലും സഫൈദീന്‍ അസ്‌ലമും ഇവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നു മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
ഇവരുടെ വാസസ്ഥലത്ത് ഐഎസിന്റെ പതാക ഉയര്‍ത്തിയിരുന്നതായും കണ്ടെത്തി. സഫൈദീന്‍ നേരത്തേ ഐഎസ് അനുകൂല വെബ്‌സൈറ്റുമായി ബന്ധപ്പെട്ടിരുന്നുവെന്നതിനു തെളിവുണ്ട്. ഫാത്തിമ പട്ടേലും സഹോദരന്‍ ഇബ്രാഹീം പട്ടേലും ഐഎസ് ഭീകരരെ പിന്തുണച്ചതിന് 2016 ലും അറസ്റ്റിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല