1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമെന്ന് സംശയം, കണ്ണൂരില്‍ അഞ്ചുപേര്‍ പിടിയില്‍. പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡിലാണ് അഞ്ചു പേര്‍ പിടിയിലായത്.
ആന്ധ്രയില്‍ നിന്ന് നാല് മാസം മുന്‍പ് ലഭിച്ച ചില വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കി.

ഇന്നു രാവിലെ കണ്ണൂരില്‍ എത്തിയ സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. എട്ടംഗ സംഘത്തിലെ അഞ്ചു പേരെയാണ് റെയ്ഡില്‍ പിടികൂടാനായത്. സംഘത്തിലെ മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായവരില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും ഉണ്ടെന്നാണ് സൂചന.

റെയ്ഡില്‍ ലോക്കല്‍ പോലീസിന് എന്‍ഐഎ സംഘവുമായി സഹകരിച്ചിരുന്നുവെങ്കിലും കസ്റ്റഡിയിലായവരെക്കുറിച്ച് പോലീസിനും കൃത്യമായ വിവരമില്ല. ഐജി അനുരാഗ് സജ്ജുവിന്റെ നേതൃത്വത്തില്‍ എന്‍ഐഎ സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

അതേസമയം കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാവില്ലെന്നാണ് എന്‍ഐഎ നിലപാട്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്ത ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.