സ്വന്തം ലേഖകന്‍: ഐഎസ് ബന്ധം വിനയായി; ഇറാക്കില്‍ കുടുങ്ങിയ ജര്‍മന്‍ വനിതയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാക്കി സുരക്ഷാ സേനയെ ആക്രമിക്കാന്‍ ഐഎസിന് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയതിനാണ് ശിക്ഷ. മൊറോക്കന്‍ വംശജയായ സ്ത്രീയുടെ പേര് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം മൊസൂളില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. ഇറാക്കിലേക്ക് രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് സ്ത്രീ എത്തിയതെന്ന് കോടതി പറഞ്ഞു. ലിന്‍ഡ വെന്‍സെല്‍ എന്ന കൗമാരക്കാരിയും മൊസൂളില്‍ വച്ച് പിടിയിലായിരുന്നു.
ഇറാക്കിലും സിറിയയിലുമായി ഐഎസിന് വേണ്ടി നിരവധി വിദേശികള്‍ പോരാടുന്നുണ്ട്. ഇറാക്കി സേനയുടെ പിടിയില്‍ പെട്ടാല്‍ ഇവരില്‍ മിക്കവര്‍ക്കും ലഭിക്കുക വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല