സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് കടുത്ത കറന്‍സി ക്ഷാമം, അമേരിക്കന്‍ ഡോളറിന് വന്‍ ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിന് ബദലായി സ്വന്തം കറന്‍സിയുടെ നിര്‍മാണം ഇസ്ലാമിക് സ്റ്റേറ്റ് ആരംഭിച്ചിരുന്നു. എന്നാല്‍ ആ ശ്രമം വിജയം കാണാതെ വന്നതിലാണ് ഇപ്പോള്‍ അമേരിക്കന്‍ ഡോളറിലേക്ക് തിരിഞ്ഞത്.
ഐഎസ് ഭീകരര്‍ പിഴയായി ആവശ്യപ്പെടുന്നത് അമേരിക്കന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയന്‍ പൗണ്ടോ, ദിനാറോ ജിഹാദികള്‍ സ്വീകരിക്കാന്‍ സന്നദ്ധരല്ല. ടിവി റിപ്പയര്‍ ചെയ്യുന്നവരില്‍ നിന്നും പുകവലിക്കുന്നവരില്‍ നിന്നുമൊക്കെ അമേരിക്കന്‍ ഡോളറാണ് പിഴയായി ഐ.എസ് ഈടാക്കുന്നത്.
നേരത്തെ സ്വര്‍ണം, വെള്ളി, വെങ്കല നാണയങ്ങള്‍ നിര്‍മിച്ച് ലോകം കീഴടക്കുമെന്ന് ഐ.എസ് അറിയിച്ചിരുന്നു. അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം ഇല്ലാതാക്കി അമേരിക്കയുടെ മൂലധന സാമ്പത്തിക അധികാരം അവസാനിപ്പിക്കുകയായിരുന്നു ഐ.എസ് ലക്ഷ്യം.
എന്നാല്‍ ഇപ്പോള്‍ എണ്ണ കച്ചവടത്തിലും മറ്റ് എല്ലാ കച്ചവടങ്ങളിലും അമേരിക്കന്‍ ഡോളറാണ് ഐ.എസ് ഉപയോഗിക്കുന്നത്. സ്ത്രീകളുടെ വേഷധാരണം തെറ്റിക്കുന്നവര്‍ക്കും പുരുഷന്മാരുടെ വേഷധാരണം തെറ്റിക്കുന്നവര്കളകും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാത്തവര്‍ക്കും 20 വരെയാണ് ഡോളറാണ് ഐ.എസ് പിഴ ഈടാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല