സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്‍ മനംമടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 20 പേരെ ഭീകരര്‍ പരസ്യമായി തലയറത്തു കൊന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ മൊസൂളിലുള്ള യുദ്ധഭൂമിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് മുഴുവന്‍ പോരാളികളുമെന്നാണ് സൂചന.
മൊസൂളിലെ ചെക്‌പോയിന്റുകളിലൊന്നിലാണ് ജിഹാദികള്‍ പിടിയിലായത്. അന്വേഷണത്തില്‍ യുവാക്കള്‍ ഐ.എസ് ജിഹാദികളാണെന്നും യുദ്ധ മേഖലയില്‍നിന്നും ഒളിച്ചോടിവരുകയാണെന്നും ഭീകരര്‍ കണ്ടെത്തി. തുടര്‍ന്ന് 20 പേരെയും ശരിയത്ത് കോടതിയില്‍ ഹാജരാക്കി.
പോരാളികളെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തിയശേഷമാണ് തലയറുത്ത് കൊലപ്പെടുത്തുന്നതിന് കോടതി ഉത്തരവിട്ടത്. മറ്റ് പോരാളികള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് മുമ്പാകെ മൊസൂളിലെ നിരത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്. കാഴ്ചക്കാരായി മുതിര്‍ന്ന ഐ.എസ് നേതാക്കളും നിരവധി ജിഹാദികളും നിരത്തിലുണ്ടായിരുന്നു.
ജിഹാദികളെ പൊതുനിരത്തില്‍ കൊലപ്പെടുത്തിയത് മറ്റ് പോരാളികള്‍ക്കിടയിലും ആശങ്ക വളര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ആദ്യമായല്ല ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം പോരാളികളെ പൊതുനിരത്തില്‍ കൊലപ്പെടുത്തുന്നത്. സൈന്യവുമായി നടത്തിയ പോരാട്ടത്തില്‍ മൊസൂളിന്റെ പ്രധാന ഭാഗങ്ങളിലൊന്ന് നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് നിരവധി ജിഹാദികളെ ഇസ്ലാമിക് സ്റ്റേറ്റ് പസര്യമായി ജീവനോടെ ചുട്ടെരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല