സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേ് ഉപേക്ഷിച്ചു വരാന്‍ പറഞ്ഞ സ്വന്തം അമ്മയോട് മതഭ്രാന്തു മൂത്ത ഭീകരന്‍ ചെയ്തത്. ഭീകരത ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചതിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ സ്വന്തം മാതാവിനെ തലയറുത്ത് കൊന്നു. പൊതുനിരത്തില്‍ നിരവധി പേരെ സാക്ഷിയാക്കിയായിരുന്നു മകന്റെ പ്രകടനം.
സിറിയയിലെ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന നാല്പതുകാരിയാണ് 20 വയസുള്ള മകന്റെ മതഭ്രാന്തിന് ഇരയായത്. അലി സാഖാര്‍ അല്‍ഖാസിം എന്നയാളാണ് സ്വന്തം മാതാവിന്റെ ജീവനെടുത്തതെന്ന് റാഖയിലെ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. ഐ.എസില്‍ ചേര്‍ന്ന മകനെ മനസുമാറ്റി തിരികെ കൊണ്ടുവന്ന് ഇരുവര്‍ക്കും റാഖയില്‍നിന്ന് രക്ഷപ്പെടാമെന്നാണ് മാതാവ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മകന്‍ ഇതിന് തയ്യാറായിരുന്നില്ല.
രക്ഷപ്പെടാനുള്ള ശ്രമത്തെകുറിച്ച് ഇതിനോടകം ഐ.എസ് നേതൃത്വവും അറിഞ്ഞു. തുടര്‍ന്ന് സംഘടനയ്ക്ക് എതിരെ നിന്നുവെന്ന കുറ്റത്തിന് യുവതിക്ക് ഐ.എസ് വധശിക്ഷ വിധിക്കുകയായിരുന്നു. മകന്‍ തന്നെയാണ് ശിക്ഷ നടപ്പിലാക്കാന്‍ അനുയോജ്യനെന്ന് വിധിയെഴുതിയ ഐ.എസ് ഖാസിമിനെ ഇതിനായി നിയോഗിച്ചു.
യുവാവ് യാതൊരു മടിയും കൂടാതെയാണ് ശിക്ഷ നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല