സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കീഴ്ടടക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, ഭൂപടം പുറത്തിറക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കയ്യടക്കേണ്ട പ്രദേശങ്ങളുടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭൂപടത്തിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്. ഭീകര സംഘടനയെക്കുറിച്ചുള്ള ഒരു പുസ്തകത്തിലാണ് ഭൂപടം പ്രത്യക്ഷപ്പെട്ടത്.
മധ്യപൂര്‍വ ഏഷ്യ, വടക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖിലാഫത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ട പ്രദേശങ്ങളെന്ന് ഭൂപടത്തില്‍ കാണിച്ചിരിക്കുന്നു. പടിഞ്ഞാറ് സ്‌പെയിന്‍ മുതല്‍ കിഴക്ക് ചൈനവരെയാണ് ഐഎസിന്റെ ലക്ഷ്യം. കൃത്യമായ പദ്ധതിയാണ് ഇതിനു പിന്നിലുള്ളതെന്നും ഐഎസിന്റെ ഭൂപടം വ്യക്തമാക്കുന്നു.
ഭൂപടമനുസരിച്ച് എട്ടാം നൂറ്റാണ്ട് മുതല്‍ 15 ആം നൂറ്റാണ്ടു വരെ മൂര്‍ സാമ്രാജ്യം കയ്യടക്കിയിരുന്ന പ്രദേശങ്ങളായ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവയ്ക്ക് ആന്‍ഡലസ് എന്ന അറബി പേരാണ് ഇട്ടിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടുന്ന പ്രദേശത്തിന് ഖുറാസന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
എംപയര്‍ ഓഫ് ഫിയര്‍: ഇന്‍സൈഡ് ദി ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ ബിബിസി റിപ്പോര്‍ട്ടറായ ആന്‍ഡ്രൂ ഹോസ്‌കെനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 20 വര്‍ഷം മുന്‍പേയുള്ള ഏഴു ഘട്ട ഐഎസ് പദ്ധതിയില്‍ 2000 2003 ല്‍ ഇസ്‌ലാമിക ലോകത്തിനു നേര്‍ക്ക് യുഎസ് നയിച്ച യുദ്ധവും 2010 2013 ല്‍ അറബ് ലോക നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വിപ്ലവവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1996 ല്‍ സംഘടന രൂപീകരിച്ച അബു മുസബ് അല്‍ സര്‍ഖാവി 2020 ല്‍ മുസ്‌ലിം വിജയം ഉറപ്പാക്കുന്ന ഈ ഏഴു ഘട്ടങ്ങളെക്കുറിച്ചു പറഞ്ഞിരുന്നതായും ഹോസ്‌കിന്‍ പുസ്തകത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല