സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ നേതൃനിരയിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡ്രോണുപയോഗിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആഗസ്ത് 18 ന് ഇറാഖിലെ മൊസൂളില്‍ വെച്ച് ഇയാളുടെ വാഹനത്തിന് നേരേ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇറാഖില്‍നിന്ന് സിറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുന്നത് ഹാജി മുത്തസിന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഇയാള്‍ മുമ്പ് ഭീകര സംഘടനയായ അല്‍ ഖയിദയിലെ പ്രമുഖനായിരുന്നു.
ഹാജി മുത്താസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഐ.എസ് ഭീകരന്‍ അബു അബ്ദുള്ളയും മരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഹാജി മുത്താസിന്റെ മരണം ഐ.എസിനേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല