സ്വന്തം ലേഖകന്‍: താടി വടിക്കാനും കുരിശു ധരിക്കാനും ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന ഭീകരരോട് ഇസ്ലാമിക് സ്റ്റേറ്റ്, വേഷം മാറ്റി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം. ബ്രിട്ടനില്‍ രഹസ്യമായി കഴിയുന്ന ഭീകരര്‍ക്കാണ് 58 പേജുള്ള ഐസിസിന്റെ കൈപ്പുസ്തകം ലഭിച്ചിരിക്കുന്നത്. താടിവടിക്കുകയും, കുരിശ് ധരിക്കുകയും വേണമെന്നാണ് ഐസിസ് തീവ്രവാദികളുടെ പ്രധാന നിര്‍ദ്ദേശം.
മുസ്ലീങ്ങളെ സംശയമുള്ളതിനാല്‍ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ ക്രിസ്ത്യാനികളെ പോലെ പെരുമാറാനാണ് നിര്‍ദ്ദേശം. എതിരാളികളില്‍ നിന്നും രക്ഷപ്പെടാനാണ് ഇങ്ങനെയൊരു മുന്‍കരുതല്‍ ഐസിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാമി എന്ന വസ്ത്രം ധരിക്കാനും, സൂഫിസവുമായി ബന്ധപ്പെട്ട പുസ്തകം കൈയ്യില്‍ കൊണ്ടു പോകാനും നിര്‍ദ്ദേശമുണ്ട്.
ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന കുരിശ് മാല ധരിക്കാനും ഐസിസ് പറയുന്നു. പാസ്‌പോര്‍ട്ടില്‍ മുസ്ലീം പേരാണെങ്കില്‍ കുരിശ് മാല ധരിക്കരുതെന്നും പറയുന്നുണ്ട്. നേരത്തെ ഐസിസ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനും പാരീസും അടക്കമുള്ള പ്രധാന യൂറോപ്യന്‍ നഗരങ്ങളില്‍ അഭയാര്‍ഥികള്‍ക്കിടയില്‍ തെരച്ചില്‍ കര്‍ശനമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല