സ്വന്തം ലേഖകന്‍: മനുഷ്യനെ കൊല്ലാന്‍ സന്തോഷം, എന്നാല്‍ മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈ വിറക്കും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വെളിപ്പെടുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരനായ ആരാച്ചാരായ റാചിദ് കാസിം എന്ന ഭീകരനാണ് മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈ വിറയ്ക്കുമെന്ന് വെളിപ്പെടുത്തിയത്. ഐഎസില്‍ ചേര്‍ന്നപ്പോള്‍ ഭീകരനെ ഏറെ വിഷമിപ്പിച്ചത് വീട്ടിലെ വളര്‍ത്തു പൂച്ചയെ പിരിഞ്ഞിരിക്കേണ്ടി വന്നതാണെന്നും കാസിമിനെ ഉദ്ധരിച്ച് മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃഗങ്ങളെ കൊല്ലാന്‍ ബുദ്ധിമുട്ടാണെങ്കിലും മനുഷ്യരെ കൊല്ലാന്‍ യാതൊരു പ്രയാസമില്ലെന്നും അല്ലാഹുവിന്റെ എതിരാളികളെ കൊല്ലുമ്പോള്‍ അവന്റ അനുഗ്രഹം ഉണ്ടാവുമെന്നും ഭീകരന്‍ ജിഹാദിനെ കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ദ്ധരോട് പറഞ്ഞു.
ഫ്രാന്‍സില്‍ ജനിച്ച കാസിം ഇപ്പോള്‍ കുടുംബത്തെ പിരിഞ്ഞ് സിറിയയിലാണുള്ളത്. ഫ്രാന്‍സില്‍ ഞാന്‍ നിരീക്ഷണത്തിന് വിധേയനായിരുന്നു. താന്‍ കുടുംബത്തെ ഉപേക്ഷിച്ചാണ് വിശുദ്ധയുദ്ധത്തിന് തയ്യാറായതെന്ന് ഇയാള്‍ പറയുന്നു. ഐഎസിന്റെ വളര്‍ച്ച ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും ലോകം മുഴുവന്‍ അത് വ്യാപിച്ച് കിടക്കുകയാണെന്നും കാസിം ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല