സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈവശമുള്ളത് 11,000 വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍, ഭീകരാക്രമണം നടത്താന്‍ ഇവ ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ഐഎസ് ഭീകരരുടെ പക്കല്‍ 11,100 പേരെഴുതാത്ത സിറിയന്‍ പാസ്‌പോര്‍ട്ടുണ്ടെന്നും ആരുടെയും വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത് അവ ഉപയോഗിക്കാന്‍ സാധത്യയുണ്ടെന്നും ജര്‍മന്‍ മാധ്യമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇത്തരം പാസ്‌പോര്‍ട്ടുകളുടെ സീരിയല്‍ നമ്പരുകളും അവ അനുവദിച്ച ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചുവെന്നും ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.വ്യക്തിഗതവിവരങ്ങള്‍ രേഖപ്പെടുത്താത്തവ ആയതിനാല്‍ ഇവ ആള്‍മാറാട്ടത്തിന് ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ബ്ലാങ്ക് പാസ്‌പോര്‍ട്ടുകളുടെ സീരിയല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഫെഡറല്‍ പോലീസ് അറിയിച്ചു.
സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് 18,002 ബ്ലാങ്ക് പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടിരുന്നതായി ജര്‍മന്‍ സുരക്ഷ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇവയില്‍ ആയിരത്തോളം പാസ്‌പോര്‍ട്ടുകള്‍ മറ്റു ഗ്രൂപ്പുകളുടെ കൈവശമാണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും ജര്‍മനിയിലേക്കും അഭയാര്‍ഥികളെന്ന വ്യാജേന നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശൂന്യപാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബി കെഎ ഫെഡറല്‍ ക്രിമിനല്‍ പോലീസ് വക്താവ് പറഞ്ഞു.
2015 നവംബറില്‍130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണം നടത്തിയവര്‍ വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചാണെത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2016ല്‍ 8,625 വ്യാജ പാസ്‌പോര്‍ട്ടുകള്‍ ജര്‍മന്‍ മൈഗ്രേഷന്‍ അധികൃതര്‍ പിടിച്ചെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല