സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുനിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ പിടിയില്‍. മുംബൈ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകനെയാണ് ഡല്‍ഹി പോലീസ് വലവിരിച്ചു പിടിച്ചത്. വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമനോട് അനുഭാവം പ്രകടിപ്പിച്ച് ഫേസ്ബുക്ക് അക്കൗണ്ടില്‍ ലേഖനം എഴുതിയ ഇയാള്‍ ഏതാനും ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടന്നത്.
ബാന്ദ്രയില്‍ നിന്ന് ചൊവ്വാഴ്ച ഇയാളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും രക്ഷപ്പെടുകയായിരുന്നു. സുബെര്‍ അഹമ്മദ് ഖാന്‍ എന്ന പേരിലാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്. മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് തന്റെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ഐ.എസിന്റെ വക്താവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതായും ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിയെ അഭിസംബോധന ചെയ്യുന്ന പോസ്റ്റില്‍ യാക്കൂബ് മേമനെ രക്തസാക്ഷിയായി പോസ്റ്റില്‍ വാഴ്ത്തുകയും ചെയ്തിരുന്നു. പിടിയിലായ ആളുടെ പേരുവിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല