സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അബുദാബി ഘടകവുമായി ബന്ധം, മൂന്ന് ഇന്ത്യക്കാരെ യുഎഇ നാടുകടത്തി. മൂന്നു പേരും ഇസ്ലാമിക് സ്റ്റേറ്റിന്റെ അബൂദാബി ഘടകവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് അധികൃതര്‍ നല്കുന്ന സൂചന.
ജമ്മുകശ്മീര്‍ സ്വദേശി ശൈഖ് അസ്ഹര്‍ അല്‍ ഇസ്ലാം, മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, കര്‍ണാടക സ്വദേശി അദ്‌നാന്‍ ഹുസൈന്‍ എന്നിവരെയാണ് നാടുകടത്തിയത്. ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ ഇവരെ ഉടന്‍ തന്നെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലും വിദേശത്തും ഇവര്‍ ഐ.എസിലേക്ക് ആളുകളെ ചേര്‍ത്തിരുന്നതായും ചോദ്യം ചെയ്ത് വരുകയാണെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. സെപ്റ്റംബറിലും ഐ.എസ് ബന്ധമാരോപിച്ച് യു.എ.ഇ നാല് ഇന്ത്യക്കാരെ നാടുകടത്തിയിരുന്നു.
വലയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തില്‍ ആണെന്നുമാണ് യുഎഇ അധികൃതര്‍ നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല