1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2015

സ്വന്തം ലേഖകന്‍: ഇറാഖിന്റെ വടക്കന്‍ പ്രവിശ്യ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചു, 2000 പേരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയിലായ നിനവെ പ്രവിശ്യയില്‍ രണ്ടായിരത്തിലേറെ ഇറാഖുകാരെ ഐഎസ് വധിച്ചതായി ഇറാഖ് പ്രതിരോധ മന്ത്രി ഖാലിദ് അല്‍ ഒബെയ്ദി അറിയിച്ചു.

കഴിഞ്ഞ ആറുമാസത്തിനിടെ വെള്ളിയാഴ്ചകളിലാണ് കൂട്ടവധശിക്ഷകള്‍ നടപ്പാക്കിയത്.വധിക്കുന്നവരുടെ പട്ടിക മുന്‍കൂര്‍ പ്രസിദ്ധപ്പെടുത്തുകയും തുടര്‍ന്നു വധശിക്ഷ നടപ്പാക്കുകയും എന്ന രീതിയാണ് ഇസ്ലാമിക് സ്റ്റേറ്റ് പിന്തുടരുന്നത്. തങ്ങളോടു സഹകരിക്കാത്തവരെ തിരഞ്ഞു പിടിച്ചു വധിക്കുന്നതുകൂടാതെ മോഷണം പോലെയുള്ള കുറ്റങ്ങള്‍ക്കു പിടിക്കപ്പെടുന്നവരെയും പരസ്യമായി വധിക്കുന്നു.

ഇറാഖിന്റെ അന്‍ബര്‍,റമാദി ഉള്‍പ്പെടെയുള്ള ചില മേഖലകള്‍ ഐഎസില്‍ നിന്നു ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതിനെ തുടര്‍ന്നുള്ള പകരംവീട്ടല്‍ എന്ന നിലയിലും നിനവെയില്‍ കൂട്ടക്കൊലകള്‍ വ്യാപകമാക്കിയതായി ഒബെയ്ദി പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അറിയിച്ചു.

ഒരു ജനസമൂഹത്തെ തുടച്ചുനീക്കുന്ന തരത്തിലുള്ള കൂട്ടക്കൊലകള്‍ അങ്ങേയറ്റം അപലപനീയമാണെന്നു ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.