സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖി പട്ടണമായ റമാദി പിടിച്ചെടുത്തു. തന്ത്രപ്രധാനമായ ഈ നഗരം തിരിച്ചു പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടത്തിലാണ് ഇറാഖി സൈന്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റമാദി നഗരം തിരികെ പിടിക്കാനായി ഇറാന്‍ പിന്തുണയുള്ള സൈനികരെ അയക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന. റമാദിയില്‍ ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് സൈന്യം പിന്‍വാങ്ങിയത്. തുടര്‍ച്ചയായി ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളുടെ മുമ്പില്‍ സൈന്യം മുട്ടുമടക്കുകയായിരുന്നു.
നഗരത്തിന്റെയും തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്തതായി ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. ഇറാഖിലെ ഏറ്റവും വലിയ പ്രവിശ്യയായ അന്‍ബറിന്റെ തലസ്ഥാനമാണ് റമാദി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് 112 കിലോമീറ്റര്‍ അകലയുള്ള റമാഡിയുടെ നിയന്ത്രണം പിടിച്ചെടുക്കാനായത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ബാഗ്ദാദിലേക്കുള്ള മുന്നേറ്റത്തിന് ഊര്‍ജം പകരുമെന്നാണ് കരുതപ്പെടുന്നത്.
ഇറാഖ് സേന നഗരം വിടുമ്പോള്‍ സാധാരണക്കാരായ 500 പേരോളം കൊല്ലപ്പെട്ടെന്നു വിവരം ലഭിച്ചിരുന്നു. റമാഡിയില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചതായി പ്രാദേശിക ഭരണകൂടം അറിയച്ചിട്ടുണ്ട്. എന്നാല്‍ ഇറാഖ് സൈന്യം ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനിച്ചതോടെ കൊല്ലപ്പെടാനുള്ള സാധ്യതയുള്ള സാധാരണക്കാരുടെ എണ്ണവും കൂടുമെന്ന് തീര്‍ച്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല