സ്വന്തം ലേഖകന്‍: ഈസ്റ്റംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ റഷ്യക്കാരന്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ. രാജ്യാന്തര വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരും മുന്‍ സോവ്യറ്റ് യൂണിയന്‍ മേഖലയില്‍ നിന്നുള്ളവരാണെന്നു അന്വേഷണ സംഘം സ്ഥിരീകരിച്ചു.
റഷ്യന്‍, ഉസ്‌ബെക്ക്, കിര്‍ഗിസ് സ്വദേശികളാണു ചാവേറുകളെന്ന് തിരിച്ചറിഞ്ഞെന്ന് തുര്‍ക്കി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 43 പേര്‍ കൊല്ലപ്പെടുകയും 230 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നു തുര്‍ക്കി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഒരു ഗ്രൂപ്പും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഈസ്റ്റാംബൂളിലെ 16 കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തിയ പോലീസ് 13 പേരെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല