സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ, അമേരിക്കയില്‍ 17 കാരന് 11 വര്‍ഷം തടവ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിക്കുകയും അവര്‍ പിന്തുണ നല്‍കുകയും ചെയ്ത യുഎസിലെ വെര്‍ജീനിയയില്‍നിന്നുള്ള പതിനേഴുകാരന്‍ അലി അമിന്‍ എന്ന യുവാവിനാണ് 11 വര്‍ഷം തടവുശിക്ഷ ലഭിച്ചത്.
ഓണ്‍ലൈനിലൂടെയാണ് അലി ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യമായാണ് ഇത്തരമൊരു കേസിന് ഒരാള്‍ അമേരിക്കയില്‍ ശിക്ഷിക്കപ്പെടുന്നത്.
യുഎസ് ജില്ലാ ജഡ്ജിയായ ക്ലോഡ് ഹില്‍ട്ടനാണ് വിധി പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയും തന്റെ ബ്ലോഗിലൂടെയുമാണ് ഐഎസ് അനുകൂല നിലപാടുകള്‍ അലി പരസ്യമായി പ്രഖ്യാപിച്ചത്.
ഇന്റര്‍നെറ്റ് വ്യാപാരത്തിനുള്ള ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് ഭീകര സംഘടനകളെ എങ്ങനെ സാമ്പത്തികമായി സഹായിക്കാം എന്നതു സംബന്ധിച്ച് തന്റെ ട്വിറ്ററിലും ബ്ലോഗിലും അലി കുറിപ്പുകള്‍ എഴുതിയിരുന്നു. ഇതിനുപുറമെ, വെര്‍ജീനിയ സ്വദേശിയായ റീസ നിക്‌നെജാദ് എന്നയാളെ ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോകാന്‍ സഹായിച്ചുവെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
അലിക്ക് 4,000 ല്‍ അധികം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉണ്ടായിരുന്നത്. പ്രമുഖരായ പല ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുമായും ഇയാള്‍ ട്വിറ്ററിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല