സ്വന്തം ലേഖകന്‍: കണ്ണൂരില്‍ പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകം നേതാക്കളെന്ന് സൂചന. കനകമലയില്‍ ഇന്നലെ നടന്ന റെയ്ഡില്‍ പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ഘകടം നേതാക്കളാണെന്ന് എന്‍.ഐ.എ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്‍സാറുല്‍ ഖലീഫ എന്ന പേരിലാണ് ഐ.എസിന്റെ കേരള ഘടകം പ്രവര്‍ത്തിക്കുന്നതെന്നും എന്‍.ഐ.എ കണ്ടെത്തി. കൊച്ചിയിലെ യോഗത്തില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഇതിന് തെളിവായി സോഷ്യല്‍ നെറ്റ്വര്ക്കിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിലെ ചാറ്റ് സന്ദേശങ്ങളും എന്‍.ഐ.എയ്ക്ക് ലഭിച്ചു.
ഇന്നലെ അറസ്റ്റിലായ ആറ് പേരെ ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് അഞ്ച് പേരെയും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്ന് ഒരാളെയുമാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തത്. കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല