1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2016

സ്വന്തം ലേഖകന്‍: മൊസൂളില്‍ 8000 ത്തോളം കുടുംബങ്ങളെ മനുഷ്യ കവചമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍, പോരാട്ടം ശക്തമാക്കുമെന്ന് ഷിയ പോരാളികള്‍. ഐഎസ് ഭീകരരില്‍ നിന്നും മൊസൂള്‍ നഗരം തിരിച്ച് പിടിക്കുന്നതിനുള്ള ഇറാഖിസേനയുടെ കുറുദുകളുടേയും ശ്രമം ശക്തമായതോടെ പ്രദേശത്തുള്ള എണ്ണായിരത്തോളം കുടുംബങ്ങളെ മനുഷ്യകവചം തീര്‍ക്കുവാനായി പിടിച്ചുകൊണ്ടു പോയതായി റിപ്പോര്‍ട്ടുണ്ട്.

ഭീകരര്‍ തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തില്‍ ആയിരക്കണക്കിനു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. സൈന്യം നഗരത്തോടു ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ബലമായി ഒഴിപ്പിക്കുന്നുമുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ മൊസൂളില്‍ ശക്തമായ പോരാട്ടം അഴിച്ചുവിടുമെന്ന് ഇറാഖിലെ ഷിയാ സൈനിക?? സംഘടനയായ ഹഷീദ് ഷാബി വ്യക്തമാക്കി. മൊസൂളിന്റെ പടിഞ്ഞാറന്‍ മേഖലയായ തല്‍ അഫറില്‍ നിന്ന് ഐ.എസിനെ പുറത്താക്കുകയും സിറിയയില്‍ നിന്ന് മൊസൂളിലേക്ക് ജിഹാദികള എത്തിക്കുന്ന വഴി അടയ്ക്കുകയുമാണ് ലക്ഷ്യമെന്ന് ഹഷീദ് ഷാബി ഗ്രൂപ്പ് പറഞ്ഞു.

2014ലാണ് ഐ.എസ് തല്‍ അഫര്‍ പിടിച്ചെടുത്തത്. അതുവരെ ഷിയ വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു ഈ പട്ടണത്തിലുണ്ടായിരുന്നത്. മൊസൂള്‍ സുന്നി മേഖലയാണെങ്കിലും ഷിയ സൈനികര്‍ ഒരിക്കലും ഇവിടെ കടന്നുകയറിയിരുന്നില്ല. മൊസൂളില്‍ നിന്ന് ഐ.എസിനെ പുറത്താക്കാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എസ് വ്യോമസേനയുടെ പിന്തുണയോടെ ഇറാഖി, കുര്‍ദ്ദിഷ് സഖ്യസേനകളും ഏറ്റുമുട്ടല്‍ തുടരുകയാണ്. മൊസൂളിന്റെ ഭൂരിപക്ഷം മേഖലയും ഇവര്‍ പിടിച്ചെടുക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.