സ്വന്തം ലേഖകന്‍: രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്ലാമിക് സ്റ്റേറ്റിലെ 17കാരിയായ ഓസ്ട്രിയക്കാരിയെ തീവ്രവാദികള്‍ മര്‍ദ്ദിച്ച് കൊന്നതായി വെളിപ്പെടുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടയായി സംഘടനയില്‍ ചേര്‍ന്ന ഓസ്ട്രിയക്കാരിയായ 17കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കൊലപാതകങ്ങള്‍ കണ്ട് ഭയന്ന പെണ്‍കുട്ടി തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
സാംറ കെസിനോവിച് എന്ന 17കാരിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ സബീന സെലിമോവിച് നൊപ്പം 2014 ഏപ്രിലിലാണ് സാംറ സിറിയിയലേയ്ക്ക് പോകുന്നത്. ബോസ്‌നിയക്കാരനായ ‘ഇബു തേജ്മ’ എന്ന് വിളിപ്പേരുള്ള യുവാവാണ് പെണ്‍കുട്ടികളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്തത്. സബീന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതായി മുമ്പേ വിവരം ലഭിച്ചിരുന്നു.
ഐസിസില്‍ ആകൃഷ്ടയായിട്ടാണ് സാംറയും ഒപ്പം സുഹൃത്തായ സബീനയും വീടു വിട്ടിറങ്ങുന്നത്. 2014ലാണ് കൗമാരക്കാരികള്‍ സിറിയയിലേയ്ക്ക് പോരാട്ടത്തിനായി പോകുന്നത്. ഐസിസിന്റെ ചെയ്തികള്‍ കണ്ട് ഭയന്ന സാംറ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ ഭീകരരുടെ പിടിയിലാവുകയും അവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് വിവരം.
സിറിയയില്‍ എത്തി മൂന്ന് മാസത്തിനകം തന്നെ സബീന കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. സബീനയ്ക്കും സാംറയ്ക്കും ഒപ്പമുണ്ടായിരുന്ന തുര്‍ക്കിക്കാരിയായ യുവതി ഐസിസില്‍ നിന്നും രക്ഷപ്പെട്ട് വന്നശേഷമാണ് സാംറയെ ഐസിസുകാര്‍ കൊലപ്പെടുത്തിയ വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല