1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2016

സ്വന്തം ലേഖകന്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് നേതാവായ അബു വാഹിബ് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് സൈന്യം നടത്തിയ വ്യേമാക്രമണത്തിലാണ് ഇറാഖിലെ പ്രമുഖ ഐഎസ് നേതാവായിരുന്ന അബു വാഹിബ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബു വാഹിബും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. അബു വഹാബിനൊപ്പം സഞ്ചരിച്ചിരുന്ന മുന്ന് അനുയായികളും കൊല്ലപ്പെട്ടു.

ഐ.എസിന്റെ കഴുത്തറക്കല്‍ വീഡിയോകളിലെ സ്ഥിരം സാന്നിധ്യമായ അബു വഹാബിനെ അതീവ അപകടകാരിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങളും രഹസ്യാന്വേഷണ സംഘടനകളും വിശേഷിപ്പിച്ചിരുന്നത്. കമ്പ്യുട്ടര്‍ സയന്‍സില്‍ ബിരുദധാരിയായ അബു വഹാബ് മുന്‍പ് അല്‍ഖൊയ്ദയില്‍ പ്രവര്‍ത്തിച്ചിരുന്നതായും വാര്‍ത്തകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.