സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ മൂന്നു മലയാളികള്‍ സജീവമാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇവര്‍ സിറില്‍ഉണ്ടെന്നാണ് സൂചനയെന്ന് പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ആറുമാസം മുമ്പ് ഒരു മലയാളി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെയാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്. ഇവരെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
രാജ്യത്ത് ഇരുപതോളം പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളായിട്ടുണ്ട്. ഇവരില്‍ ഏറെയും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മറ്റ് വിവാദ സംഘടനകളില്‍ നിരവധി കശ്മീര്‍ യുവാക്കള്‍ അംഗങ്ങളായിട്ടുണ്ടെങ്കിലും ഐ.എസ്സില്‍ ഈ സംസ്ഥാനത്തുനിന്ന് അധികംപേര്‍ അണിചേര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണ രീതിയാണ് ഇസ്ലാമിക് സ്റ്റേറ്റ് പിന്തുടരുന്നത്. അതിനാല്‍ പോലീസിന്റെ സൈബര്‍ ഇന്റലിജന്‍സ് വിഭാഗം സോഷ്യല്‍ മീഡിയാ നിരീക്ഷണം ശക്തമാക്കും. വിദേശ പണം ഒഴുക്കി പാവപ്പെട്ട യുവാക്കളെ ഐ.എസ്സിലേക്ക് ചേര്‍ക്കാനുള്ള ശ്രമങ്ങളും ചെറുക്കും. കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഐ.എസ്. ഭീകരതയ്‌ക്കെതിരായ ബോധവത്കരണത്തിനുള്ള സാധ്യതകളും അധികൃതര്‍ ആരായും. രാജ്യദ്രോഹ പ്രവണതകള്‍ക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടക്കുന്ന ബോധവത്കരണ രീതിയില്‍, മതസ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ബോധവത്കരണമാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല