സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ നാലു മലയാളികളെന്ന് റിപ്പോര്‍ട്ട്, പേരു വിവരങ്ങള്‍ പുറത്തായി. ഗള്‍ഫ് മലയാളികളില്‍ ചിലര്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനത്തില്‍പ്പെട്ട് നാടുകടത്തപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് നാല് മലയാളികള്‍ കൂടി ഐസിസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതില്‍ ഒരാള്‍ കോഴിക്കോടുകാരിയായ വനിതയാണ്.
കോഴിക്കോട് സ്വദേശിനി ഹുദ റഹീം, റിയാസുര്‍ റഹ്മാന്‍, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് റിഷാല്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണവര്‍. കോഴിക്കോട് സ്വദേശിയായ റിയാബ് ഐസിസില്‍ ചേര്‍ന്ന വാര്‍ത്ത നേരത്തേ പുറത്ത് വന്നതാണ്. ആ റിയാബ് തന്നെയാണോ ഇപ്പോള്‍ പറയുന്ന റിയാസുര്‍ റഹ്മാനെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
ദമ്പതികളായ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഐസിസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐസിസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് നിരവധി പേരെ നാടുകടത്തിയിട്ടുണ്ട്. അതില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല