സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധിക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന്‍ നായ്മൂര്‍ സക്കറിയ റഹ്മാനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള തെരുവിലൂടെ പ്രെഷര്‍ കുക്കര്‍ ബോംബ് ഉപയോഗിച്ച് നടത്താനിരുന്ന ആത്മഹത്യാ സ്‌ഫോടനമാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഇടപെടല്‍ മൂലം തടഞ്ഞത്. 21 വയസ്സ് മാത്രമുള്ള റഹ്മാന് മുപ്പത് വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
ഡൗണിങ് സ്ട്രീറ്റിലെ സെക്യൂരിറ്റി ഗേറ്റിന് മുന്‍ വശം പൊട്ടിത്തെറിച്ച് പരമാവധി സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതിന് ശേഷം പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതിയാണ് റഹ്മാന്‍ ആവിഷ്‌കരിച്ചത്. 2017 ലെ വെസ്റ്റമിനിസ്‌റെര്‍ ആക്രമണത്തിന് ശേഷം അതീവ ജാഗ്രതയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ റഹ്മാന്റെ ശ്രമം വിഭലമാക്കുകയായിരുന്നു.
നേരത്തെ ഇയാള്‍ ഐസിസിലേക്ക് ആളുകളെ ആകര്ഷിക്കുന്നതിനുള്ള വീഡിയോകളും മറ്റും നിര്‍മ്മിക്കുന്നതിലാണ് സമയം കണ്ടെത്തിയിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വിധി പ്രസ്താവിക്കുമ്പോള്‍ ഇയ്യാളുടെ സഹോദരിയും അമ്മയും കോടതിയില്‍ സന്നിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല