സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ചോരപ്പട്ടിക പുറത്ത്, പട്ടികയില്‍ 285 ഇന്ത്യകാരും. ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ട കൊല്ലപ്പെടേണ്ടവരുടെ പുതിയ പട്ടികയില്‍ നാലായിരം പേരുകളാണുള്ളത്. ഇതില്‍ 285 പേരുകള്‍ ഇന്ത്യക്കാരുടേതാണ്. ഐ.എസിന്റെ ഹാക്കിംഗ് ഗ്രൂപ്പായ കലിഫേറ്റ് സൈബര്‍ ആര്‍മിയാണ് പട്ടിക പുറത്തുവിട്ടത്.
നോട്ടമിട്ടിരിക്കുന്ന വ്യക്തികളുടെ വിലാസങ്ങളും ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പകുതിയിലേറെ പേരുകളും അമേരിക്കന്‍, ബ്രിട്ടീഷ്, ഫ്രഞ്ച്, കനേഡിയന്‍ പൗരന്മാരുടേതാണ്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊരുതുന്ന ഉദ്യോഗസ്ഥരേയും സൈനികരേയും സഹായിക്കുന്ന സോഫ്ട്‌വേര്‍ എഞ്ചിനിയര്‍മാരാണ് ഇന്ത്യക്കാരുടെ പട്ടികയില്‍ ഏറെയും.
മൂന്‍പ് ആയിരക്കണക്കിന് പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക കലിഫേറ്റ് സൈബര്‍ ആര്‍മി പുറത്തുവിട്ടിരുന്നു. ഇവരില്‍ ഏറെയും അമേരിക്കന്‍ പൗരന്മാരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല