സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കക്ക് ഒരു ഭീഷണിയല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് യു എസ് കോണ്‍ഗ്രസില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമായ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ സ്പീച്ച് നടത്തുകയായിരുന്നു ഒബാമ. ലോക നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക ലോക പൊലീസാകേണ്ട കാര്യമില്ലെന്നും ഒബാമ വ്യക്തമാക്കി. കാലാവധി കഴിയാനിരിക്കെ ഒബാമ കോണ്‍ഗ്രസില്‍ നടത്തുന്ന അവസാന പ്രസംഗമാണിത്.
ഏറ്റവും ശക്തവും സാമ്പത്തിക ദൃഢതയുമുള്ള രാജ്യമാണ് അമേരിക്ക.അമേരിക്കയുടെ സാമ്പത്തിക അടിത്തറ ‘ഭദ്രമല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കെട്ടുകഥമാത്രമാണ്.
ഇസ്‌ളാമിനെ പ്രതിനിധീകരിക്കാത്ത ഐ എസിനെ പിഴുതുകളയുകതന്നെ വേണം. മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വെക്കുന്ന ഏതുരാഷ്ട്രീയത്തെയും തിരസ്‌കരിക്കണം. ഐ എസും അല്‍ക്വയ്ദയും ജനങ്ങള്‍ക്ക് നേരിട്ടുള്ള ഭീഷണിയാണ്. ഐഎസിനെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധമല്ല, അവരെ ഇല്ലാതാക്കുക എന്നത് അമേരിക്കയുടെ ഉത്തരവാദിത്ത്വമാണ്.
അമേരിക്കയുടെ എറ്റവും നല്ലമുഖമാണ് ലോകത്തിന് ദൃശ്യമാകേണ്ടത്. അമേരിക്കന്‍ ജനതയെ ഭീകരരില്‍നിന്ന് രക്ഷിക്കുകയാണ് ഭരണകൂടത്തിന്റെ പ്രധാന കടമ.അതേസമയം മുസ്ലീംകളെ അവഹേളിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രത്തിന് മോശം പ്രതിഛായയാണ് നല്‍കുന്നത്. താന്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍ സാധാരണ പൌരനായി അമേരിക്കക്കാര്‍ക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്. പ്രസിഡന്റ് പദവിയില്‍ രണ്ടുടേം കഴിഞ്ഞതിനാല്‍ വീണ്ടും മല്‍സരിക്കാന്‍ ഒബാമക്ക് സാധിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല