1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2019

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു. ഐ.എസുമായുള്ള അന്തിമ പോരാട്ടത്തിനൊരുങ്ങി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്. പോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.എസ് അധീന മേഖലകളില്‍ നിന്നും പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്.

സിറിയയിലെ ഐ.എസിന്റെ അവസാന സ്വാധീന മേഖലയായ ബാഗ്‌ഹൌസ് ഗ്രാമത്തില്‍ നിന്നും ഭീകരരെ തുരത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നത്.

17 ട്രക്കുകളിലായിട്ടായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നത്. മേഖലയില്‍ ഏകദേശം 200 ഓളം കുടുംബങ്ങളുണ്ടെന്നും ഇവരെ ഒഴിപ്പിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഘത്തില്‍ ഐ.എസ് ഭീകരരും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സിറിയന്‍ ഡെമോക്രാറ്റ് ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

ഇവരെ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും പിടികൂടുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ വിദേശികള്‍ അടക്കമുള്ള ഭീകരരെ പിടികൂടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.