സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിനായി വലവീശിപ്പിടിക്കുന്ന ഭീകര വനിത പിടിയില്‍. ഫിലിപ്പീന്‍സിലെ ഭീകരനേ താവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവ കരേന്‍ ഐഷ ഹാമിഡണ്‍ എന്ന സ്ത്രീയെയാണ് ഫിലിപ്പീന്‍സ് പോലീസ് പിടികൂടിയത്. മനിലയില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് കരേന്‍ പിടിയിലായത് എന്നാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് കരേന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഐഎസിലേക്ക് യുവതിയുവാക്കളെ റിക്രൂട്ട് ചെയ്തുകൊണ്ടിരുന്നതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രമുഖയാണ്, അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധയായ കരേനെന്ന് 2016 ല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കരേന്റെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണസംഘം കഴിഞ്ഞവര്‍ഷം ഫിലിപ്പീന്‍സ് സര്‍ക്കാരിന് കത്ത് നല്‍കി. ഐഎസുമായി ബന്ധപ്പെട്ട് എന്‍എഎ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളില്‍ കരേന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഐഎസ് റിക്രൂട്ട് ഏജന്റായി പ്രവര്‍ത്തിക്കുന്നത് കരേനാണെന്ന് വെളിപ്പെട്ടതിന് പിന്നാലെ, വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല