സ്വന്തം ലേഖകന്‍: ലോകം പാരീസിനൊപ്പം, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 150 പേരുടെ മരണത്തിനിടയാക്കിയ പാരീസ് സ്‌ഫോടനത്തിനും വെടിവയ്പ്പിനും പിന്നില്‍ ആഗോള ഭീകര സംഘടനയായ ഐസിസ് ആണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി രഹസ്യാന്വേഷണ സംഘടനകളും വ്യക്തമാക്കുന്നു.
ഐസിസ് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എക്‌സ്പ്രസ് ഡോട്ട് കൊ യുകെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫ്രഞ്ച് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണം നടത്തിയ എട്ട് ഭീകരരെ കൊന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് സംശയിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അക്രമികള്‍ ‘ ഇത് സിറിയ്ക്ക് വേണ്ടി, അല്ലാഹ് അക്ബര്‍’ എന്നിങ്ങനെ ഉച്ചത്തില്‍ പറഞ്ഞ് കൊണ്ടാണ് വെടിയുതിര്‍ത്തത്.
മുന്‍പ് ഷാര്‍ലി ഹെബ്ദോ മാഗസിനില്‍ രണ്ട് ഭീകകര്‍ നടത്തിയ വെടിവയ്പ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഫ്രാന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായത്. ഐസിസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ‘പാരിസ് ഈദ് ബേണിംഗ്’എന്ന പേരില്‍ ഹാഷ് ടാഗ് പ്രചരിയ്ക്കുകയാണ്.
അതേസമയം യൂറോപ്പിലെ മുസ്ലീം കുടിയേറ്റക്കാര്‍ക്കെതിരെ ജനരോക്ഷം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്കയും വ്യാപകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല