സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് അടുത്ത തലമുറയെ ഒരുക്കുന്ന തിരക്കില്‍, 31,000 സ്ത്രീകള്‍ ഗര്‍ഭിണികളെന്ന് റിപ്പോര്‍ട്ട്. അടുത്ത തലമുറയിലെ ഐഎസ് ഭീകരരെ സൃഷ്ടിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ലോകമൊട്ടാകെ ഏതാണ്ട് 31000 യുവതികളെ ഗര്‍ഭിണികളാക്കിയതെന്ന് ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒപ്പം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതും ത്വരിതപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ പെട്ടെന്ന് കുത്തിവക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് ഇത്.
ജനിക്കുമ്പോള്‍ തന്നെ വിഘടനവാദവും അക്രമവും പരിശീലിപ്പിച്ചാല്‍ തലവെട്ടല്‍ പോലെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് നിര്‍വ്വികാരതയോടെ ചെയ്യാനാകുമെന്നാണ് ഐഎസിന്റെ പ്രതീക്ഷ. വെടിവെയ്പ്പും, ആയുധ പരിശീലനവും ഉള്‍പ്പെടുന്ന ജിഹാദി പരിശീലനവും ഖുറാന്‍ മന:പ്പാഠമാക്കുന്നതൂം ഉള്‍പ്പെടുന്നതായിരിക്കാം ഐസിസ് പാഠ്യപദ്ധതിയെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
ഖലീഫയുടെ മുത്തുകളായ പെണ്‍കുട്ടികളുടെ ജോലി വീട്ടില്‍ ഭര്‍ത്താക്കന്മാരെ പരിപാലിക്കലാണെന്നും ഇക്കാര്യത്തില്‍ പഠനം നടത്തിയ ക്വിലിയത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2015 ആഗസ്റ്റിനും 2016 ഫെബ്രുവരിക്കും ഇടയില്‍ ഐഎസ് ആശയങ്ങള്‍ നടപ്പാക്കുന്ന 254 കുട്ടികള്‍ ഉണ്ടായിട്ടുണ്ട്. ആറു മാസത്തിനിടയില്‍ മാത്രം 12 കുട്ടികൊലപാതകികള്‍ ഉണ്ടായി. ഇവരില്‍ ഒരാള്‍ പൊതുവേദിയില്‍ കഴുത്തറക്കാന്‍ ധൈര്യം കാട്ടിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല