1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നവര്‍ക്ക് പ്രതിഫലമായി നല്‍കുന്നത് ആറര ലക്ഷത്തോളം രൂപയെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇസ്ലാനിക് സ്റ്റേറ്റ് പ്രതിഫലമായി ആറര ലക്ഷത്തോളം രൂപ നല്‍കുന്നത്.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്റെ പഠനവിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ബെല്‍ജിയത്തില്‍നിന്നാണ് സംഘടനയിലേക്ക് കൂടുതല്‍ പേര്‍ ചേരുന്നതെന്നും പഠനത്തില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളും അനൗപചാരിക വാര്‍ത്താ വിനിമയ സംവിധാനങ്ങളുമാണ് സംഘടനയിലേക്ക് ആളെ ചേര്‍ക്കാന്‍ ഐ.എസ്. ഉപയോഗിക്കുന്നത്. സിറിയയിലും ഇറാഖിലുമായി അഞ്ഞൂറിലധികം ബെല്‍ജിയംകാരാണ് ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഒന്നേകാല്‍ ലക്ഷംമുതല്‍ ആറര ലക്ഷംവരെയാണ് ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനംചെയ്യുന്നത്.

കമ്പ്യൂട്ടര്‍ വിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം.2010 ല്‍ ബെല്‍ജിയത്തിലെ തീവ്രവാദ സംഘടനയായ ഷരിയ 4 ബെല്‍ജിയമാണ് സിറിയയിലേക്ക് തീവ്രവാദികളെ തിരഞ്ഞെടുക്കുന്നതിന് തുടക്കംകുറിച്ചത്.

ബെല്‍ജിയത്തില്‍നിന്നുള്ള പെണ്‍കുട്ടികള്‍ ഐ.എസില്‍ ചേരാനും തീവ്രവാദികളെ വിവാഹം ചെയ്യാനും കൂടുതലായി താത്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.