സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഒഴിഞ്ഞുപോയ ഇറാഖില്‍ സംഭവിക്കുന്നത്, തീവ്രവാദിയല്ലെന്ന് തെളിയിക്കാന്‍ തുണിയഴിക്കുന്ന ഇറാഖി യുവാവിന്റെ ചിത്രം ചര്‍ച്ചയാകുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ബാക്കിയയാ ഐഎസ് ഭീകരരുടെ ആക്രമണത്തെ കൂടാതെ അവരെ തുരത്താന്‍ എത്തിയ ഇറാഖി സൈന്യത്തിന്റേയും പരിശോധന അതിജീവിച്ചുവേണം ഇറാഖിലെ സാധാരണക്കാര്‍ക്ക് ഓരോ ദിവസവും കഴിച്ചുകൂട്ടാനെന്ന് റിപ്പോര്‍ട്ടുക ള്‍പറയുന്നു. താന്‍ തീവ്രവാദിയല്ലെന്ന തെളിയിക്കാന്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന സൈനികന് മുന്നില്‍ വസ്ത്രമഴിച്ച് കാണിക്കേണ്ടി വന്ന ഒരു യുവാവിന്റെ ചിത്രമാണ് ഇപ്പോഴത്തെ ഇറാഖിന്റെ നേര്‍ച്ചിത്രമായി മാറിയിരിക്കുന്നത്.
ഫെബ്രുവരി 19 ന് മൊസൂളിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ടൈഗ്രിസ് നദിക്കരയില്‍ ഇറാഖ് സൈന്യം ഐഎസിനെതിരെയുള്ള ആക്രമണം രൂക്ഷമാക്കിയിരുന്നു. മൊസൂള്‍ കൈവിടുകയാണെന്ന് ബോധ്യപ്പെട്ടതോടെ അവശേഷിക്കുന്ന പോരാളികളോട് രക്ഷപ്പെടുക അല്ലെങ്കില്‍ സ്വയം ചാവേറായി മരിക്കുക എന്ന സന്ദേശമാണ് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി നല്‍കിയത്. ഈ ഒരു സാഹചര്യത്തിലാണ് സൈന്യം സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് താന്‍ ചാവേറല്ലെന്ന് കാണിക്കാന്‍ യുവാവിന് പാന്റ് അഴിച്ച് കാണിക്കേണ്ടി വന്നത്.
ഐ.എസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മൗസിലില്‍ കഴിഞ്ഞ മാസം 19ന് ഇറാഖ് സൈന്യം ആരംഭിച്ച നീക്കത്തില്‍ തെക്കുഭാഗം പൂര്‍ണമായും തിരിച്ചുപിടിച്ചിരുന്നു. ശേഷിക്കുന്ന പടിഞ്ഞാറു ഭാഗത്തിന്റേയും നല്ലൊരു ശതമാനം സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ് കീഴടക്കിയശേഷം രണ്ടു ലക്ഷത്തിലേറെ നാട്ടുകാരാണ് ഈ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തതായാണ് കണക്ക്.മൊസൂളിലെ പരാജയത്തെ തുടര്‍ന്ന് അറബ് വംശജരല്ലാത്ത അംഗങ്ങളോട് സിറിയയിലോ ഇറാഖിലോ ഉള്ള മലകളില്‍ അഭയം പ്രാപിക്കുകയോ ചാവേറാകുകയോ ചെയ്യാന്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി ആഹ്വാനം ചെയ്തിരുന്നു. 2014 ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂളായിരുന്നു ഭീകരരുടെ ഭരണസിരാകേന്ദ്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല