സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യന്‍ ബോംബുകളും പട്ടിണിയും സാധാരണക്കാരെ വേട്ടയാടുന്നു, ഐസിസിന് അനക്കമൊന്നുമില്ല. സിറിയയില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഐസിസിന്റെ ശക്തിക്ക് കാര്യമായ ക്ഷതമൊന്നും സംഭവിച്ചിട്ടില്ല എന്ന വാദം ശക്തമാകുകയാണ്. ഐസിസിന്റെ പ്രധാന കേന്ദ്രങ്ങളൊക്കെ നശിപ്പിച്ചു എന്നാണ് റഷ്യയുടെ വാദം.
കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തത് മാരത്ത് അല്‍ നൂമാന്‍ നഗരമാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള ഈ നഗരത്തില്‍ ഒറ്റ ദിവസത്തെ വ്യോമാക്രമണത്തില്‍ 40 പേരോളം കൊല്ലപ്പെട്ടു. ഐസിസുകാരുടെ നിയന്ത്രണത്തിലുള്ള നഗരമല്ല ഈ മാരത്ത് അല്‍ നൂമാന്‍ നഗരം. അന്‍ നുസ്ര തീവ്രവാദികളുടെ അധീനതയിലാണ്. അല്‍ ഖ്വായ്ദയുടെ സിറിയന്‍ ഘടകമാണ് അല്‍ നുസ്ര. മാരത്ത് അല്‍ നൂമില്‍ അല്‍ നുസ്രയുടെ കോടതിയും ജയിലും ആണ് റഷ്യ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്.
തൊട്ടടുത്ത് കിടക്കുന്ന മദായ നഗരമാകട്ടെ പട്ടിണികൊണ്ട് വലയുകയാണ്. ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയിലാണ് ഈ നഗരത്തില്‍ ജനങ്ങള്‍. പട്ടിണി കിടന്ന് എല്ലും തോലും ആയ അവസ്ഥയിലാണ് ഭൂരിഭാഗവും.
സിറിയയില്‍ ഐസിസിനെ തകര്‍ക്കുകയല്ല റഷ്യയുടെ ലക്ഷ്യം എന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു. അസദിനെ എതിര്‍ക്കുന്ന വിമതരെ ഇല്ലായ്മ ചെയ്യാനാണ് റഷ്യ വ്യോമാക്രമണം നടത്തുന്നത് എന്നായിരുന്നു ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല