സ്വന്തം ലേഖകന്‍: ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന് വ്യാപക നാശം, കനത്ത ആള്‍നാശവും ദാരിദ്രവും മൂലം ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖിലെ ഫല്ലൂജയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖി സൈന്യം കനത്ത മുന്നേറ്റന്‍ നടത്തുമ്പോള്‍ സിറിയയില്‍ നേരത്തേ ഐഎസ് നിയന്ത്രണത്തിലായിരുന്ന പല മേഖലകളും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു.
സിറിയയില്‍ ഐ.എസിനെതിരെ യു.എസ് സഖ്യസേന കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. ഇതിനു പുറമെ, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഔദ്യോഗിക സൈന്യവും ശക്തമായ ആക്രമണങ്ങളുമായി രംഗത്തുണ്ട്.
ഫല്ലൂജ രണ്ടു ദിവസത്തിനകം തിരിച്ചുപിടിക്കുമെന്ന് ഇറാഖി സൈനിക മേധാവി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം നഗരം വളഞ്ഞ സൈന്യം തന്ത്രപ്രധാന സ്ഥലങ്ങളോട് ഏറെ അടുത്തുവെന്നാണ് വിവരം. അതേസമയം, ഇവിടെ 90,000 ത്തോളം സിവിലിയന്മാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. ഫല്ലൂജയിലേക്ക് സൈന്യം പ്രവേശിച്ചപ്പോള്‍ത്തന്നെ ഇവിടെയുള്ള 18,000 ത്തോളം പേര്‍ പലായനം ചെയ്തിരുന്നു.
പലായനം ചെയ്യാന്‍ ശ്രമിച്ചവരെ ഐ.എസ് വെടിവെച്ചുകൊന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ സിറിയയില്‍ ഇപ്പോഴും ഐഎസിന്റെ നിയന്ത്രണത്തിലുള്ള മനബിജ് നഗരത്തില്‍ രണ്ടു ദിവസമായി കനത്ത പോരാട്ടം നടക്കുകയാണ്. ഇവിടെ യുഎസ് വ്യോമാക്രമണത്തില്‍ 130 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല