സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളില്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഭീകര സംഘടനയുടെ കൈയ്യില്‍ നിന്നും രക്ഷപെട്ട യസീദി യുവതികളില്‍ ഒരാള്‍ തന്റെ ഭീകരാനുഭവങ്ങള്‍ വിവരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടിമകള്‍ ഗര്‍ഭിണികളായാല്‍ കുറേ കാലത്തേക്ക് ബലാത്സംഗം ചെയ്യാനാവില്ലെന്നതാണ് ഐ.എസിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് തീവ്രവാദികള്‍ അടിമയാക്കിയ 16 കാരി പറയുന്നു. എല്ലാ ദിവസവും ഓരോരുത്തര്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നു.
ബലാത്സംഗത്തിന് ശേഷം ഗര്‍ഭനിരോധന മരുന്നുകള്‍ നിര്‍ബന്ധമായി കഴിപ്പിക്കുമായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. പുതിയ ഉടമസ്ഥര്‍ക്ക് വില്‍ക്കപ്പെടുമ്പോഴെല്ലാം ഓരോ പെട്ടി ഗര്‍ഭനിരോധന മരുന്നുകള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. ഏഴ് തവണ താന്‍ ഇത്തരത്തില്‍ വില്‍ക്കപ്പെട്ടതായും പെണ്‍കുട്ടി വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല