സ്വന്തം ലേഖകന്‍: മൃഗങ്ങളുടെ വിലപോലുമില്ലാത്ത ക്യാമ്പുകളില്‍ ക്രൂര പീഡനത്തിനു മുമ്പ് പ്രാര്‍ഥന, ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിമ അടിമയായിരുന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍. മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ക്രൂരതയാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ലൈംഗിക അടിമയായി കഴിഞ്ഞ യസീദി പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ഐഎസിന്റെ തടവറയില്‍ നിന്ന് രക്ഷപെട്ട 21 കാരിയായ യസീദി പെണ്‍കുട്ടി നാദിയ മുരാദിന് ക്രൂരമായ ദിനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഇപ്പോഴും ഭീതി വിട്ടൊഴിയുന്നില്ല. ഇറാഖി നഗരമായ സിന്‍ജാറില്‍ നിന്നാണ് നാദിയയെ ഐ.എസ് ഭീകരര്‍ പിടികൂടിയത്.
ഐഎസിന്റെ ക്രൂരതയ്ക്കിരയാകുന്ന ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഐ.എസ് തടവറയില്‍ എത്തിയപ്പോള്‍ തന്നെ നാദിയ മനസിലാക്കി. ഗ്രാമത്തില്‍ എത്തി പ്രായമുള്ളവരെയും കുട്ടികളെയും കൊന്നൊടുക്കുകയാണ് ഐ.എസ് തീവ്രവാദികള്‍ ആദ്യമായി ചെയ്തത്.
പിറ്റേന്ന് മുതിര്‍ന്ന സ്ത്രീകളെയും കൊലപ്പെടുത്തിയ ശേഷം യുവതികളെയും കൗമാരക്കാരികളെയും ഐ.എസ് ലൈംഗികാടിമകളായി മാറ്റി. തുടര്‍ന്ന് ലൈംഗിക അടിമകളെ വില്‍ക്കുന്ന ചന്തയില്‍ തന്നെയും വിറ്റഴിച്ചു.
ലൈംഗിക പീഡനത്തിന് മുമ്പ് പ്രാര്‍ത്ഥിക്കാന്‍ പറയുമായിരുന്നെന്നും നാദിയ പറയുന്നു.
ചിലപ്പോഴൊക്കെ ഒറ്റയ്ക്കും ചിലപ്പോള്‍ കൂട്ടമായും ഐ.എസ് തീവ്രവാദികള്‍ പീഡിപ്പിച്ചു. മനുഷ്യന് ചിന്തിക്കാവുന്നതിന്റെ അപ്പുറത്തുള്ള ക്രൂരതയാണ് ഐ.എസ് ക്യാമ്പില്‍ നടക്കുന്നതെന്നും നാദിയ പറഞ്ഞു. അവിടെ മൃഗങ്ങളുടെ വില പോലും മനുഷ്യര്‍ക്കില്ല. ഒടുവില്‍ ഭാഗ്യം കൊണ്ടു മാത്രമാണ് ഐ.എസ് തടറയില്‍ നിന്ന് രക്ഷപെട്ടു പുറത്തുവരാനായതെന്നും നാദിയ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല