സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് യു.എസ് വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു, ബലി പെരുന്നാള്‍ ദിനത്തില്‍ കൂട്ടക്കൊല നടത്തി ഭീകരരുടെ മറുപടി. സഖ്യസേന കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടത്. പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കൂക്ക് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
വടക്കന്‍ സിറിയയിലെ അല്‍ ബാബിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികളെ ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം നടത്തിയത്. ഐ.എസിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ആക്രമണമെന്നും അദ്‌നാനി സഞ്ചരിച്ച കാറിനു മുകളിലാണ് മിസൈലുകളില്‍ ഒന്ന് പതിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.എസിന്റെ പ്രധാന വക്താവായിരുന്നു അദ്‌നാനി. പാരീസ്, ബ്രസ്സല്‍സ്, ഇസ്താംബൂള്‍, ബംഗ്ലാദേശ് അടക്കം വിദേശ രാജ്യങ്ങളില്‍ അടുത്തകാലത്തുണ്ടായ ആക്രമണങ്ങളില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. സിനായില്‍ റഷ്യന്‍ എയര്‍ലൈന്‍സ് തകര്‍ത്ത സംഭവത്തിലും അങ്കാറയിലെ ബോംബ് സ്‌ഫോടനത്തിനു പിന്നിലൂം അദ്‌നാനിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം ഈദ് ദിനത്തില്‍ തടവുകാരെ തടവുകാരെ കൂട്ടക്കൊല ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ഐ.എസ് ഭീകരര്‍ പുറത്തുവിട്ടു. കശാപ്പുശാലകളില്‍ ഇറച്ചി തൂക്കിയിടുന്ന തരത്തില്‍ തടവുകാരെ തൂക്കിയിട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. യു.എസ് ചാരന്മാരെന്ന് ആരോപിച്ച് പിടികൂടിയകരെയാണ് വടക്കുകിഴക്കന്‍ സിറിയയിലെ ദേര്‍ ഇ സോറിലെ കശാപ്പുശാലയില്‍ ക്രൂരതക്ക് ഇരയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല