സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് അഭയാര്‍ഥികളാക്കിയത് 40 ലക്ഷം സിറിയക്കാരെയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഏജന്‍സിയാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. തുര്‍ക്കിയിലാണ് ഭൂരിഭാഗം പേരും അഭയം തേടുന്നത്. അഭയാര്‍ഥി പ്രവാഹം തടയാനുള്ള നടപടികള്‍ക്കായി അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ് തുര്‍ക്കി.
ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിച്ച രാജ്യമാണ് സിറിയയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ അഭയാര്‍ഥികളില്‍ പകുതിയിലേറെ പേരും അഭയം തേടിയിരിക്കുന്നത് തുര്‍ക്കിയിലാണ്. അഭയാര്‍ഥി പ്രവാഹം വര്‍ധിക്കുന്നത് രാജ്യത്തിന് താങ്ങാനാവില്ലെന്ന നിലപാടിലാണ് തുര്‍ക്കി.
തുര്‍ക്കിയെ കൂടാതെ ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, ലെബനനന്‍ തുടങ്ങിയ രാജ്യങ്ങളിലും സിറിയന്‍ പൌരന്മാര്‍ അഭയം തേടിയിട്ടുണ്ട്. അഭയം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആശങ്ക ഈ രാജ്യങ്ങള്‍ക്കുമുണ്ട്. 270,000 ത്തിലേറെ സിറിയന്‍ പൌരന്മാര്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ അഭയം നല്‍കണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ സംയുക്ത നടപടികളും റിയന്‍ സര്‍ക്കാറിന്റെ കാര്യക്ഷമമായ ഇടപെടലും വേണമെന്ന നിലപാടിലാണ് യുഎന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല