സ്വന്തം ലേഖകന്‍: ബംഗ്ലാദേശ് കഴിഞ്ഞാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അടുത്ത ലക്ഷ്യം ഇന്ത്യയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഐ.എസ് ഭീകരര്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുള്ള സൗകര്യത്തിനാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നത് ഇന്ത്യയെ ആക്രമിക്കുന്നത് എളുപ്പമാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയ ഐ.എസ് തീവ്രവാദികളുടെ ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് സൂചന ലഭിച്ചത്. ബംഗ്ലാദേശിലെ തീവ്രവാദി ഗ്രൂപ്പായ ജമായത്ത്ഉള്‍മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) പശ്ചിമ ബംഗാളിലും അസമിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അസമില്‍ നിന്നും ബംഗാളില്‍ നിന്നും ജമായത്ത്ഉള്‍മുജാഹിദീന്‍ ബംഗ്ലാദേശ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ജെ.എം.ബിയുമായും ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ ജമായത്ഇഇസ്ലാമിയുടെയുടെ വിദ്യാര്‍ത്ഥി വിഭാഗവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഐ.എസുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹൈദരാബാദില്‍ അടുത്തിടെ ഐ.എസ് ബന്ധമുള്ള യുവാക്കള്‍ അറസ്റ്റിലായതും സുരക്ഷാ ഏജന്‍സികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല