സ്വന്തം ലേഖകന്‍: ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നാലോ അഞ്ചോ പേരില്‍ നിന്നും ചാവേറാകാന്‍ തെരഞ്ഞെടുപ്പപ്പെടുന്നയാള്‍ ആഹ്ലാദം അടക്കാന്‍ കഴിയാതെ മറ്റുള്ളവരെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വെളളിയാഴ്ചയാണ് ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തോക്കുധാരികളായ നാലോ അഞ്ചോ പേര്‍ ഒരു വാഹനത്തിന് സമീപം നില്‍ക്കുന്നതും ഒരാള്‍ മുഷ്ടി ചുരുട്ടിപ്പിടിച്ച് ചാവേറാകാന്‍ പോകുന്നയാളുടെ പേര് നറുക്കെടുക്കുന്നതും ആണ് ദൃശ്യത്തിലുള്ളത്. കല്ല് പിടിച്ചാണ് തെരഞ്ഞെടുപ്പ്. കൈകള്‍ തുറക്കുമ്പോള്‍ അടുത്ത ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ടയാള്‍ സന്തോഷിക്കുന്നതുമാണ് ദൃശ്യം. യുവാവ് സന്തോഷത്തോടെ തുള്ളിച്ചാടുമ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്നവര്‍ ഇയാളെ ആഹ്ലാദത്തോടെ ആലിംഗനം ചെയ്യുന്നു. പിന്നീട് ഒരു കാര്‍ പോകുന്നതും സ്‌ഫോടനത്തില്‍ പുക ഉയരുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം അവസാനം ഉയരുന്ന പുക ഇയാള്‍ ചാവേര്‍ ആക്രമണം നടത്തിയതിന്റെ ഭാഗമാണെന്നതിന് സ്ഥിരീകരണമില്ല. സംയുക്ത സേന ആക്രമണം കടുപ്പിച്ചതോടെ മൊസൂളില്‍ ഐഎസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭാര്യമാരും കാമുകിമാരും ഉള്‍പ്പെടെ സ്ത്രീകളെ അപകട സ്ഥലത്തു നിന്നും മാറ്റാന്‍ തലവന്‍ അല്‍ ബാഗ്ദാദി നിര്‍ദേശിച്ചെന്നും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനൊപ്പം സ്ത്രീ വേഷം കെട്ടി തീവ്രവാദികളും രക്ഷപെടാന്‍ ശ്രമിക്കുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല