സ്വന്തം ലേഖകന്‍: റഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ നടത്തിയ കത്തിക്കുത്തില്‍ ഏഴു പേര്‍ക്ക് ഗുരുതര പരുക്ക്, അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. വടക്കന്‍ റഷ്യയിലെ സുര്‍ഗുട് നഗരത്തില്‍ അക്രമി നടത്തിയ കത്തിയാക്രമണത്തിലാണ് ഏഴു പേര്‍ക്കു പരിക്കേറ്റത്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ച അക്രമി നഗരത്തില്‍ കത്തിയുമായിറങ്ങി ആക്രമണം നടത്തിയത്. സ്ഥലത്തെത്തിയ പോലീസ് മുന്നറിയിപ്പു നല്കിയിട്ടും കീഴടങ്ങിയില്ല. തുടര്‍ന്നാണു വെടിയുതിര്‍ത്തത്.
23 വയസുള്ള പ്രദേശവാസിയാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്ക് മാനസിക അസാസ്ഥ്യം ഉള്ളതായി സംശയിക്കുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല