1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2016

സ്വന്തം ലേഖകന്‍: ധാക്ക റെസ്റ്റോറന്റ് സ്‌ഫോടനം സാമ്പിള്‍ വെടിക്കെട്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, ഭീഷണിയുമായി പുതിയ വീഡിയോ. ഇരുപതു പേര്‍ കൊല്ലപ്പെട്ട ധാക്ക സ്‌ഫോടനത്തിനു പിന്നാലെ ബംഗ്ലാദേശില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്നാണ് ഭീകര സംഘടന വീഡിയോയില്‍ ഭീഷണി മുഴക്കുന്നത്. ലോകത്ത് ശരീഅത്ത് നിയമം പ്രബല്യത്തില്‍ വരുന്നിടം വരെ ഇത്തരം ആക്രമണങ്ങള്‍ പ്രതിക്ഷിക്കാം എന്നും ഐ എസ് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

ബംഗ്ലാദേശില്‍ കണ്ടത് ഒരു സൂചന മാത്രമാണ്. ഇത് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ബംഗാളിയും ഇംഗ്ലീഷും സംസാരിക്കുന്ന ഒരു പോരാളിയാണു വീഡിയോയില്‍ പ്രത്യേക്ഷപ്പെട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

സ്പാനിഷ് കഫേയില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഐ എസ് അല്ലെന്നു ബംഗ്ലാദേശ് വ്യക്തമാക്കിയെങ്കിലും തുടര്‍ സ്‌ഫോടനങ്ങളെ കുറിച്ചു ഭീഷണി മുഴക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഐ എസിനോടു കൂറ് പ്രഖ്യാപിച്ചിട്ടുള്ള നിരോധനമുള്ള ബംഗ്ലാദേശി സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീനാണു ധാക്ക സ്‌ഫോടനത്തിനു പിന്നിലെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.