സ്വന്തം ലേഖകന്‍: സിറിയയില്‍ സ്വവര്‍ഗാനുരാഗി എന്നാരോപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് യുവാവിനെ കെട്ടിടത്തില്‍ നിന്ന് താഴോട്ട് എറിഞ്ഞു കൊന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും യുവാവിനെ താഴേക്ക് എടുത്ത് എറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ ഐ.എസ് പുറത്ത് വിട്ടു.
കെട്ടിടത്തിന് താഴെ ഓടിക്കൂടിയ ജനങ്ങള്‍ മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിക്കുന്നതും തലവെട്ടുന്നതും പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം. ‘ദ് വോയിസ് ഓഫ് വിര്‍ച്യു ഇന്‍ ഡിറ്റെറിംഗ് ഹെല്’ എന്ന പേരില്‍ പേരില്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ സിറിയയില്‍ വച്ചാണ് ചിത്രീകരിച്ചത് എന്നാണ് വിദഗ്ദരുടെ നിഗമനം.
തല വെട്ടുന്നതിനായി ഒരാളെ മുട്ടുകുത്തി നിര്‍ത്തുകയും മറ്റൊരാളുടെ കൈകള്‍ വെട്ടുന്നതിനുമായി പിന്നോട്ട് വലിച്ച് കെട്ടിയിരിക്കുന്നതും ദൃശ്യത്തിലുണ്ട്. കൂടാതെ മദ്യക്കുപ്പികള്‍ കത്തിക്കുന്നതും കുരിശുകള്‍ തകര്‍ക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ വിശ്വസനീയത പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല