സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ യുഎസ് തയ്യാര്‍, ഒബാമ. ഇസ്ലാമിക് സ്റ്റേറ്റിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ കഴിയുമെന്ന പൂര്‍ണ പ്രതീക്ഷയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ പറഞ്ഞു. വിവിധ ലോക നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ അവസാന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണജനങ്ങള്‍ക്കുമേല്‍ തീവ്രവാദികള്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഒബാമ, ഐ.എസിനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കാന്‍ യു.എസ് തയാറാണെന്നും വ്യക്തമാക്കി.
ഐ.എസിനെതിരായ പോരാട്ടത്തില്‍ റഷ്യയും ചേരണമെന്ന് ഒബാമ ആവശ്യപ്പെട്ടു. റഷ്യന്‍ വിമാനം വെടിവെച്ചിട്ടത് ഐ.എസ് ആണെന്ന് ആരോപണമുണ്ട്. തന്റെ രാജ്യത്തെ ജനങ്ങളെ കൊന്ന ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ അണിചേരേണ്ടത് പുടിന്റെ കടമയാണെന്നും ഒബാമ പറഞ്ഞു.
സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെ പിന്തുണക്കുന്നതില്‍ നിന്ന് റഷ്യ പിന്‍മാറണം. അസദിനെതിരെ പ്രവര്‍ത്തിക്കുന്ന വിമതരെയാണ് റഷ്യ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. അസദ് ഭരണത്തില്‍ ഉള്ളിടത്തോളം കാലം സിറിയയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. തീവ്രവാദത്തെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ഇതിനെതിരെ ലോകം അണിനിരക്കണമെന്നും ഒബാമ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല