സ്വന്തം ലേഖകന്‍: ആദ്യമായി ഇന്ത്യന്‍ തീവ്രവാദിയെ ഉള്‍പ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ, ബാബ്‌റി മസ്ജിദ് സംഭവത്തിന് പകരം ചോദിക്കുമെന്ന് ഭീഷണി. ബാബറി മസ്ജിദിനും, കാശ്മീരിലും ഗുജറാത്തിലും മുസാഫര്‍ നഗറിലുമെല്ലാം കൊല്ലപ്പെട്ട മുസ്ലിംങ്ങള്‍ക്ക് വേണ്ടി പകരം ചോദിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ വരുന്നതെന്ന ഭീഷണിയാണ് വീഡിയോയിലുടെ ഭീകരന്‍ മുഴക്കുന്നത്.
ഐഎസിന്റെ പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന വീഡിയോയില്‍ ഇന്ത്യക്കാരായ ഭീകരവാദികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമര്‍ അല്‍ ഹിന്ദി എന്ന പേരിലാണ് ഇന്ത്യക്കാരനായ ഭീകരവാദി സംസാരിക്കുന്നത് ‘ഞങ്ങള്‍ തിരിച്ചു വരും അത് പക്ഷേ കൈയില്‍ വാളുമേന്തിയാവും’ എന്ന് അമര്‍ അല്‍ ഹിന്ദി പറയുന്നു.
മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും സിറിയയിലെക്ക് കടന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഫഹദ് തന്‍വീര്‍ ആണ് വീഡിയോയില്‍ അമര്‍ അല്‍ ഹിന്ദി എന്ന പേരീല്‍ സംസാരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ സിറിയന്‍ സര്‍ക്കാരിനോട് യുദ്ധം ചെയാനുള്ള ആഹ്വാനവും ഇയാള്‍ വീഡിയോയിലുടെ നടത്തുന്നു.
ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നത് പശുക്കളെ പൂജിക്കുന്നവരാണെന്നും ഇതിനെല്ലാം പകരം വീട്ടുമെന്നും ഇയാള്‍ വീഡിയോയിലുടെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും കുടുതല്‍ ആളുകളെ ഐഎസിലേക്ക് ആകര്‍ഷിക്കുക എന്നാതാണ് ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തു വിട്ടതിനു പിന്നിലെ ലക്ഷ്യം എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല