1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് പത്തിമടക്കുന്നതായി റിപ്പോര്‍ട്ട്, അധീന പ്രദേശങ്ങളില്‍ കാല്‍ ഭാഗത്തോളം നഷ്ടമായി. കഴിഞ്ഞ പതിനഞ്ച് മാസങ്ങള്‍ക്കിടക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്രങ്ങളില്‍ പലതും നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2015 ല്‍ ഇറാഖിലെ പ്രദേശങ്ങളിലെ 22 ശതമാനമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സിറിയയില്‍ എട്ടു ശതമാനം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണവും സിറിയയിലെ റഷ്യന്‍ സൈന്യത്തിന്റെ രൂക്ഷമായ ബോംബിങ്ങുമാണ് ഐ.എസിന് തിരിച്ചടിയായത്. 2015 ല്‍ ഐ.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും നടത്തിയിരുന്നു.

റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചെങ്കിലും ഇനി നടുനിവര്‍ത്താനാകാത്ത വിധം ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ന്നതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.