സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നടുവൊടിയുന്നു, പ്രധാന പോരാട്ട മേഖലകളില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന. ലോക രാജ്യങ്ങള്‍ ആക്രമണം ശക്തമാക്കിയതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പത്തി മടക്കിത്തുടങ്ങിയതെന്ന് യുഎസ് വക്താവ് പറഞ്ഞു.
പിടിച്ചു നില്‍ക്കാനാകാതെ ഇറാഖിലെയും സിറിയയിലെയും പോരാട്ട ഭൂമികളില്‍ നിന്ന് ഐഎസ് ഭീകരര്‍ കൂട്ടത്തോടെ പിന്‍വാങ്ങിത്തുടങ്ങിയതാണ് റിപ്പോര്‍ട്ട്. ലോക രാജ്യങ്ങള്‍ സംയുക്തമായി നടക്കുന്ന ശക്തമായ കര, വ്യോമ ആക്രമണങ്ങളാണ് ഐഎസിനെ തളര്‍ത്തുന്നത്.
നിരവധി രാജ്യങ്ങള്‍ ഒരുമിച്ച് നടത്തുന്ന നീക്കമായതിനാല്‍ ഭീകരര്‍ക്ക് പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാണ്. എങ്കിലും സിറിയയുടെയും ഇറാഖിന്റെയും നല്ലൊരുഭാഗം ഇപ്പോഴും ഐ.എസിന്റെ കീഴിലാണെന്നും യുഎസ് വക്താവ് പറയുന്നു.
പോരാട്ട മേഖലയില്‍നിന്ന് ഐഎസ് ഭീകരര്‍ പിന്തിരിഞ്ഞ് ഓടുന്നതായും ആയുധം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ ജീവനോടെ ചുട്ടു കൊല്ലുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല